Breaking News

കൊടകര-വെള്ളിക്കുളം റോഡിലെ കയ്യേറ്റമൊഴിപ്പിച്ച 14 കോടിയോളം രൂപയുടെ ഭൂമി സര്‍ക്കാരിനുലഭിച്ചിട്ടും ഈ ഭൂമി റോഡ് വികസനത്തിന് ഉപയോഗിക്കുന്നില്ലെന്ന് പരാതി.

കൊടകര: നിയമനടപടികളിലൂടെയും പൊതുപങ്കാളിത്തത്തോടെയും സംസ്ഥാനത്ത് തന്നെ ആദ്യമായി റോഡ് കയ്യേറ്റം ഒഴിപ്പിച്ചെടുത്ത കൊടകര-വെള്ളിക്കുളങ്ങര പൊതുമരാമത്തുറോഡിന്റെ ഏറ്റെടുത്ത ഭൂമി റോഡിന്റെ ഭാഗമാക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രി ജി.സുധാകരന് പുതുക്കാട് എം.എല്‍.എയും വിദ്യാഭ്യാസമന്ത്രിയുമായ പ്രൊ.സി.രവീന്ദ്രനാഥ് വഴി മനുഷ്യാവകാശസംരക്ഷണകേന്ദ്രംനിവേദനം നല്‍കി.

ഈ റോഡിലെ 12.5 കിലോമീറ്റര്‍ ദുരത്തെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും കാനനിര്‍മിച്ചും കയ്യേറ്റഭൂമി റോഡിന്റെ ഭാഗമാക്കിതീര്‍ക്കാന്‍ കയ്യേറ്റഭൂമിയിലെ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ടാണ് സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് നിവേദനം നല്‍കിയിരിക്കുന്നത്. 2008 ലാണ് റോഡ് കയ്യേറ്റം ഒഴിപ്പിച്ച് റോഡിലൂടെ അപകടരഹരിതമായ യാത്രാസൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകേന്ദ്രം ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.2000-2004 കാലയളവില്‍ കൊടകര-വെള്ളിക്കുളങ്ങര റോഡ് നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കൊടുത്ത പരാതിയിന്‍മേല്‍ വിജിലന്‍സ് നല്‍കിയ അന്വേഷണത്തിലാണ് വ്യാപകമായി റോഡ് കയ്യേറ്റം കണ്ടെത്തിയത്.

സംസ്ഥാനസര്‍വേ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്തി പൊതുമരാമത്തുറോഡുവിഭാഗം #ാലുവ സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ സര്‍വേ ഡയറക്ടര്‍ കണ്ടെത്തുന്ന കയ്യേറ്റഭൂമി ഏറ്റെടുത്ത് റോഡ് വികസനം നടപ്പിലാക്കണമെന്നുമായിരുന്നു ലോകായുക്ത ജസ്റ്റിസ് കെ.ശ്രീധരനും ജസ്റ്റിസ് എന്‍.കൃഷ്ണന്‍നായരുമുള്‍പ്പെടുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. കൊടകര മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള 12.5 കി.മീ ദൂരത്തെ കയ്യേറ്റം കണ്ടെത്താന്‍ സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ കയ്യേറ്റക്കാരില്‍ പലരും തടസ്സവാദവുമായി കോടിതികളില്‍ ഹര്‍ജി സമപ്പിച്ചിരുന്നു. 60 ലേറെ ഹര്‍ജികളില്‍ ഇനി 4 ഹര്‍ജികള്‍ മാത്രമാണ് തീര്‍പ്പാകാതെ ശേഷിക്കുന്നത്.

കൊടകര മുതല്‍ വാസുപുരം വരെ 3.5 കി.മീ ദൂരെ ആധുനികരീതിയില്‍ ടാര്‍ചെയ്ത് ഉപരിതലം മെച്ചപ്പെടുത്തിയെങ്കിലും ഈ ഭാഗത്ത് കയ്യേറ്റം ഒഴിപ്പിച്ച് പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത 1 ഏക്കര്‍ 92 സെന്റ് ഭൂമി നാളിതുവരെ റോഡിന്റെ ഭാഗമാക്കിതീര്‍ത്തില്ല. ഇതിനാല്‍ ഇവിടെ റോഡിന് വീതികൂട്ടായും സാധിച്ചിട്ടില്ല. ഇലക്ട്രിക്‌പോസ്‌ററുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും കാനകള്‍ നിര്‍മിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയ പൊതുമരാമത്തുവകുപ്പിലെ ഉദ്വേഗസ്ഥര്‍ വരുത്തിയവീഴ്ചയാണ് കാരണമായതെന്ന് മനുഷ്യാവകാശസംരക്ഷണകേന്ദ്രം പ്രവര്‍ത്തകര്‍ അറിയിച്ചു.

1 സെന്റ് ഭൂമിക്ക് ശരാശരി 5 ലക്ഷം രൂപയെങ്കിലും വിലവരുന്ന ഒരേക്കര്‍ 90 സെന്റ്ഭൂമി കൊടകര-വാസുപുരം ഭാഗത്ത് മാത്രം സര്‍ക്കാരിന് ലഭിച്ചിട്ട് അത് ഏറ്റെടുത്ത് സംരക്ഷിക്കുന്ന കാര്യത്തില്‍ വീഴ്ചവരുത്തുകയും റോഡ്വികസനത്തിന് കഴിഞ്ഞകാലങ്ങളില്‍നിന്നും വ്യത്യസ്തമായിആവശ്യത്തിന് സര്‍ക്കാരില്‍നിന്നും പണവും പദ്ധതികളും ലഭിച്ചിട്ടും യഥാസമയം ശരിയായവിധം വികസനം ആസൂത്രണം ചെയ്യാതെസ കയ്യേറ്റഭൂമി റോഡിന്റെ ഭാഗമാകാതിരിക്കാന്‍ കാരണക്കാരായ മുന്‍കാലങ്ങളിലെ ഉദ്വേഗസ്ഥരുടെ പങ്കിനെക്കുറിച്ചും സംഘടന ആവശ്യപ്പെട്ടു.

വാസുപുരംമുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള 9 കി.,മീ. ദൂരത്തില്‍ 2 ഏക്കര്‍ 66 സെന്റ് ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇവിടേയും ഏറ്റെടുത്ത ഭൂമി റോഡിന്റെ ഭാഗമാക്കിയും ഇലക്ട്രിക്‌പോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ചും കാനനിര്‍മിച്ചും റോഡി വീതികൂട്ടി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച 20 കോടിരൂപ പോരാതെ വരുന്നതുകൊണ്ട് അധികപണം അനുവദിക്കമെന്നും സംഘടന സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതോടനുബന്ധിച്ച പത്രസമ്മേളനത്തില്‍ മനുഷ്യാവകാശസംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, വൈസ്‌ചെയര്‍മാന്‍ ഇ.ജെ.ചാക്കോ, എ.അബൂബക്കര്‍, ആലായന്‍ മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!