Breaking News

ചെക്കിങ്ങ് സ്റ്റേഷനുമുമ്പില്‍നിര്‍ത്തിയിട്ട തടിലോറിയില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു

കൊടകര: ഫോറസ്റ്റ് ചെക്കിങ്ങ് സ്റ്റേഷനുമുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന തടികയറ്റിയ മിനിലോറിക്കുപുറകില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. ഒല്ലൂര്‍ അഞ്ചേരി കിണറ്റിങ്ങല്‍ ജോണിന്റെ മകന്‍ ലിജോണ്‍(37) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. ഫോറസ്റ്റ് ചെക്കിങ്ങ് സ്റ്റേഷനുമുമ്പില്‍ ചെക്കിങ്ങിനായി നിര്‍ത്തിയിട്ടിരുന്ന റബറിന്റെ തടികയററിയ മിനിലോറിയിലാണ് കോടാലി ഭാഗത്തുനിന്നുംവന്ന സ്‌കൂട്ടര്‍ ഇടിച്ചത്. ഉടന്‍തന്നെ കൊടകരയിലെസ്‌കാര്യആശുപത്രയിലും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ലിജോണ്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!