Breaking News

മറ്റത്തൂരില്‍ തെരുവുവിളക്കുകള്‍ക്ക് സുഖസുഷുപ്തി; പരസ്പരം പഴിചാരി പഞ്ചായത്തും കെ.എസ്.ഇ.ബി.യും

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈദ്യുതി വകുപ്പിന്റെ സഹകരണത്തോടെ തെരുവുവിലക്കുകള്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഓട്ടോമാറ്റിക് ടൈമര്‍ മീറ്ററുകള്‍ ‘ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല.

രാത്രിയാവുമ്പോള്‍ സ്ട്രീറ്റ് ലൈറ്റുകള്‍ തനിയെ കത്തുകയും പകല്‍ അണയുകയും ചെയ്യുന്ന ടൈമര്‍ സംവിധാനമുള്ള ആധുനിക മീറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്.ഇതിനായി പഞ്ചായത്ത് 7 ലക്ഷത്തിലധികം രൂപയാണ് മുടക്കിയിട്ടുള്ളത്. ഇവയില്‍ ‘ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല പ്രവര്‍ത്തിക്കുന്ന ചുരുക്കം ചിലവയില്‍ ടൈമര്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ രാവും പകലും കത്തിക്കിടക്കുകയുമാണ് .

മീറ്ററുകള്‍ കാര്യക്ഷമമാക്കുന്ന ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പറയുന്നത്.മീറ്റര്‍ വാങ്ങി കൊടുക്കേണ്ട ഉത്തരവാദിത്വം മാത്രമേ തങ്ങള്‍ക്കുള്ളുവെന്നും ഇതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തേണ്ടത് വൈദ്യുതിവകുപ്പാണെന്നും പഞ്ചായത്ത് ഭരണാധികാരികളും പറയുന്നു.

ഇരുകൂട്ടരും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് ആരെ സമീപിക്കുമെന്നറിയാതെ പൊതുജനങ്ങള്‍ വലയുകയാണ്..തകരാര്‍ പരിഹരിച്ച് സ്ട്രീറ്റ് ലൈറ്റുകള്‍ കത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!