Breaking News

ഒന്നര വയസ്സുകാരി തന്മയക്കു വേണം നിങ്ങളുടെ സഹായം, ഒരു ദിവസത്തെ ചികിത്സക്ക് 15000 രൂപ

കൊടകര : എച്.വണ്‍.എന്‍.വണ്‍ ബാധിച്ചു ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒന്നരവയസ്സുകാരിയുടെ ചികിത്സക്ക് സഹായം തേടുന്നു. കൊടകര കാവില്‍ മാഞ്ചേരിയില്‍ മനോജ് അശ്വതി ദമ്പതിമാരുടെ ഏക മകള്‍ തന്മയ തൃശൂര്‍ അമല ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്.

ദിവസവും പതിനയ്യായിരം രൂപയോളം ചികിത്സക്ക് ചെലവ് വരുന്നുണ്ട്. ഇന്നേക്ക് പതിനാറു ദിവസമായി വെന്റിലേറ്ററില്‍. കൂലിപ്പണിക്കാരായ അച്ഛനമ്മമാര്‍ക്ക് ഇത്രയും തുക താങ്ങാനാകുന്നില്ല. അയല്‍വാസികളും ബന്ധുക്കളും സഹായിച്ചാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.

വിദഗ്ദ്ധ ചികിത്സയിലൂടെ കുട്ടിയെ സഹായിക്കാണാനാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചികിത്സാ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. തന്മയയുടെ അമ്മയായ അശ്വതിയുടെ പേരില്‍ എസ്.ബി.ഐ കേരളപോലീസ് അക്കാദമി ശാഖയില്‍ അക്കൗണ്ടും തുടങ്ങി.
തന്മയയുടെ ചികിത്സക്കായി സഹായം അയക്കേണ്ട വിലാസം
അക്കൗണ്ട് നമ്പര്‍ : 33077836350
IFSC : SBIN0010566
മനോജ് ഫോണ്‍ : 9544585522, 8281102290

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!