Breaking News

കനകമല സമന്വയ സാംസ്‌ക്കാരിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ‘വായനാപക്ഷാചരണം 2017’ സംഘടിപ്പിച്ചു

കനകമല സമന്വയ സാംസ്‌ക്കാരിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ‘വായനാപക്ഷാചരണം 2017′ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു.’ഞാന്‍ വായിച്ച പുസ്തകം’ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വ. ശ്രീ. കെ. ആര്‍. സുമേഷ് പ്രഭാഷണം നടത്തി.

‘ലഹരി ഒരു ചതിക്കുഴി’ എന്ന ശീര്‍ഷകത്തെ അടിസ്ഥാനപ്പെടുത്തി ചാലക്കുടി സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീ. റാഫേല്‍ എം. എല്‍. ന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധസദസ്സ്, ‘പനിയെ എങ്ങനെ പ്രതിരോധിക്കാം’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കൊടകര പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. ഷാജു എന്‍. എ. നയിച്ച ബോധവല്‍ക്കരണ ക്ലാസ്സ്, ഒല്ലൂക്കര സബ് രജിസ്ട്രാര്‍ ആയി ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിച്ച ശ്രീ. എം. കെ. ജോര്‍ജ്ജ് മാസ്റ്റര്‍ക്ക് സ്വീകരണം, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫില്‍റോസ് ജോണിയെ അനുമോദിക്കല്‍, എസ്. എസ്. എല്‍. സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ അതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പ്രസ്തുത ചടങ്ങില്‍ പകര്‍ച്ചപ്പനിയെ തടയുന്നതിനുള്ള പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. വി. വി. ജെസ്റ്റിന്‍, ശ്രീ. ജോയ് നെല്ലിശ്ശേരി, റവ. ഫാദര്‍ ആന്റോ ജി. ആലപ്പാട്ട്, ശ്രീ. എം. കെ. ജോര്‍ജ്ജ് മാസ്റ്റര്‍, ശ്രീ. സുരേഷ് പി. കെ, ശ്രീ. പുരുഷോത്തമന്‍ കെ. ഐ, ശ്രീ. സന്തോഷ്‌കുമാര്‍ കെ. പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!