Breaking News

 ‘വാര്‍ത്തായനം’ ഫോട്ടോഗ്രാഫിപ്രദര്‍ശനവും വൈബ്‌സൈറ്റ് ഉദ്ഘാടനവും

കൊടകര: മാധ്യമപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടിനെ സുവര്‍ണതൂലിക സമ്മാനിച്ച് ആദരിക്കുന്ന ‘വാര്‍ത്തായനം’ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും ശനിയാഴ്‌ച കൊടകര ഫ്‌ളൈഓവര്‍ ജംഗ്ഷനില്‍ നടക്കും. രാവിലെ 9.30 ന് വാര്‍ത്താചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ നിര്‍വഹിക്കും.

വൈകീട്ട് 5.30 ന് നടക്കുന്ന സമാപനസമ്മേളനം ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്തായനത്തിന്റെ ബ്രോഷര്‍ പ്രകാശനം നടന്‍ ജയരാജ് വാരിയര്‍ നിര്‍വഹിക്കും. വൈബ്‌സൈറ്റിന്റെ ഉദ്ഘാടനം ചിന്നാര്‍ വന്യജീവിസങ്കേതത്തിലെ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു നിര്‍വഹിക്കും. ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ വിശിഷ്ടാതിഥിയാകും.

തുടര്‍ന്ന്‌വിക്ടര്‍ ജോര്‍ജിന്റെ ജീവിതം ആസ്പദമാക്കി വിനീത് എ വര്‍ഗീസ് തയ്യാറാക്കിയ ‘വിക്ടര്‍ ഓഫ് ദ റെയിന്‍’ ഡോക്യുമെന്ററിയും പി.എം.പ്രഭുവിന്റെ ഫോട്ടോഗ്രാഫി സംവാദവും നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ  പി.ആര്‍.പ്രസാദന്‍,കൊടകര ഉണ്ണി,ശ്രീധരന്‍ കളരിക്കല്‍, കെ.വി.ഹരീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!