കൊടകര: മാധ്യമപ്രവര്ത്തകന് ലോനപ്പന് കടമ്പോടിനെ സുവര്‍ണതൂലിക സമ്മാനിച്ച് ആദരിക്കുന്ന ‘വാര്‍ത്തായനം’ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും കൊടകര ഫ്ളൈഓവര്‍ ജംഗ്ഷനില്‍ നടക്കുന്നു . രാവിലെ 9.30 ന് വാര്ത്താചിത്രപ്രദര്ശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ നിര്‍വഹിച്ചു.
വൈകീട്ട് 5.30 ന് നടക്കുന്ന സമാപനസമ്മേളനം ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്.പ്രസാദന്‍ അധ്യക്ഷത വഹിക്കും. വാര്ത്തായനത്തിന്റെ ബ്രോഷര്‍ പ്രകാശനം നടന് ജയരാജ് വാരിയര്‍ നിര്‍വഹിക്കും. വൈബ്സൈറ്റിന്റെ ഉദ്ഘാടനം ചിന്നാര്‍ വന്യജീവിസങ്കേതത്തിലെ അസി.വൈല്‍ഡ് ലൈഫ് വാര്ഡന് പി.എം.പ്രഭു നിര്‍വഹിക്കും. ഫോട്ടോമ്യൂസ്ഡയറഖ്ടര് ഉണ്ണികൃഷ്ണന് പുളിക്കല്‍ മുഖ്യാതിഥിയാകും.