Breaking News

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ രണ്ടാഴ്ച്ചയായി നടന്നുവന്ന വായനപക്ഷാചരണപരിപാടികള്‍ സമാപിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ വായനപക്ഷാചരണപരിപാടിയുടെ സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ ബക്കര്‍ മേത്തല ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ രണ്ടാഴ്ച്ചയായി നടന്നുവന്ന വായനപക്ഷാചരണപരിപാടികള്‍ സമാപിച്ചു. ആനന്ദപുരം ജെ.പി. സ്മാരക വായനശാലയുടെയും സ്‌കൂള്‍ ഗ്രന്ഥശാലയുടെയും സംയുകാതാഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ ബക്കര്‍ മേത്തല ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് എ.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ മുകുന്ദപുരം താലൂക്ക് സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം വായന സന്ദേശം നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് ആരോമുണ്ണി, പ്രിന്‍സിപ്പാള്‍ ബി. സജീവ്, സ്‌കൂള്‍ ഗ്രന്ഥശാല സെക്രട്ടറി കെ.ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജെ.പി. സ്മാരകവായനശാല സെക്രട്ടറി കെ.സ്മിത സ്വാഗതവും, പ്രസിഡന്റ് കെ. സുഭദ്ര നന്ദിയും പറഞ്ഞു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!