Breaking News

‘വാര്‍ത്തായനം’:  വാര്‍ത്താചിത്രപ്രദര്‍ശനവും വൈബ്‌സൈറ്റ് ഉദ്ഘാടനവും നടത്തി

കൊടകര: മാധ്യമപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടിനെ സുവര്‍ണതൂലിക സമ്മാനിച്ച് ആദരിക്കുന്ന ‘വാര്‍ത്തായനം’ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനവും ലോനപ്പന്‍ കടമ്പോടിന്റെ വാര്‍ത്തകളുടെ പ്രദര്‍ശനവും വാര്‍ത്താചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ നിര്‍വഹിച്ചു. സമാപനസമ്മേളനം ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു. വാര്‍ത്തായനത്തിന്റെ ബ്രോഷര്‍ പ്രകാശനം നടന്‍ ജയരാജ് വാരിയര്‍ നിര്‍വഹിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചിന്നാര്‍ വന്യജീവിസങ്കേതത്തിലെ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു നിര്‍വഹിച്ചു.

കോടാലി ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം കെ.ജെ.ഡിക്‌സണ്‍, ജോയ് കൈതാരത്ത്, ടി.എ.രാജന്‍ബാബു,രഞ്ജിത്ത്മാധവന്‍, എ.വൈ.മോഹന്‍ദാസ്,ടി.ജി.അജോ, എം.കെ.ഷൈന്‍, കെ.,സി.ജെയിംസ്, വി.കെ.മുരളി, കെ.വി.ഹരീന്ദ്രന്‍,കൊടകര ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. ചിന്നാര്‍ വന്യജീവിസങ്കേതത്തിലെ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭുവിന്റെ ഫോട്ടോ സംവാദംവും ഉണ്ടായി.

വാർത്തായനം…പ്രദർശനം തിങ്കളാഴ്ച വൈകുന്നേരം വരെ..തുടരും

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!