കൊടകര : പുലിപ്പാറക്കുന്ന് ചെറുകാട് സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ ”വിമുക്തി” ലഹരിവിരുദ്ധ സദസ്സ് നടത്തി. വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായനശാല പ്രസിഡന്റ് ശ്യാംഭവി രാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗമായ പി. സുകുമാരന്‍ ക്ലാസ് നടത്തി. വായനശാല ജോയിന്റ് സെക്രട്ടറി അനീഷ് ആനന്ദ്, മോളി ജോണ്സന് തുടങ്ങിയവര്‍ സംസാരിച്ചു.