Breaking News

കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളില്‍  പി.ടി.എ പൊതുയോഗവും വിജയോത്സവവും നടത്തി

കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃപൊതുയോഗവും വിജയോത്സവവും ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ അധ്യാപക രക്ഷാകര്‍ത്തൃപൊതുയോഗവും വിജയോത്സവവും ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മണിലാല്‍ പൂക്കോടന്‍ അധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.എ.പി. മേഴ്‌സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുമേഷ് റെഡ് ക്രോസ് ക്യാപിംഗ് സെറിമണി നിര്‍വ്വഹിച്ചു.പഞ്ചായത്തംഗം മിനി ദാസന്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ജ്യോതി, അധ്യാപക പ്രതിനിധികളായ റോസ്‌മോള്‍ ജോസ്, വി.ഒ. അല്‍ഫോണ്‍സ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!