Breaking News

മദ്യവിമുക്ത സമൂഹത്തെക്കുറിച്ച് ചര്‍ച്ചായോഗം സംഘടിപ്പിച്ചു

കൊടകര: ഗ്രാമപഞ്ചായത്തിന്റെയും മനക്കുളങ്ങര ഗ്രാമീണവായനശാലയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ മനക്കുളങ്ങര കെ. വി. യു. പി. സ്‌കൂളില്‍ മദ്യവിമുക്ത സമൂഹത്തെക്കുറിച്ച് ചര്‍ച്ചായോഗം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.

സി. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കൊടകര ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കണ്‍വീനറുമായ ഇ. എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷതവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യഥിയായി. ഏക്‌സൈസ് പ്രീവന്റീവ് ഓഫീസര്‍ ഷാരൂണ്‍ റഷീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. കെ. അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. എം മഞ്ചേഷ് എന്നിവര്‍ ചര്‍ച്ച നയിച്ചു. കെ. ജോണ്‍സന്‍,എന്‍. പി. ദിനേഷ്, പി. എ. ഷോജന്‍, ഉഷ സത്യന്‍, എന്‍. ബിജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!