Breaking News

ഫോട്ടോ പ്രദര്‍ശനം എ. യു. പി. എസ്. തേശ്ശേരിയില്‍

Apple

കനകമല: വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാനായി, വരും തലമുറയ്ക്ക് ഈ ഭൂമി വാസയോഗ്യമാക്കാനായ് ഇന്നത്തെ തലമുറ ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്നു ബോധ്യപ്പെടുത്താന്‍ പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങളോടു ചേര്‍ന്ന്  പരിയാരം അഖില കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍  തേശ്ശേരി എ. യു. പി. വിദ്യാലയത്തില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തുകയുണ്ടായി.

ചാലക്കുടി എം. എല്‍. എ. ശ്രീ. ബി. ഡി. ദേവസ്സി അവര്‍കള്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. എ. കെ. പി. എ. ചാലക്കുടി മേഖല പ്രസിഡന്റ് ശ്രീ. സത്യദാസ് മുഖ്യപ്രഭാഷണം നടത്തി. പരിയാരം യൂണിറ്റ് എ. കെ. പി. എ. പ്രസിഡന്റ് ശ്രീ. ഷാജു ലെന്‍സ്മാന്‍ വിദ്യാലയത്തിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ സമ്മാനിച്ചു.

കനകമല മാര്‍തോമ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, കൊടകര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. വി. കെ. സുബ്രഹ്മണ്യന്‍, ശ്രീ. ജോയ് നെല്ലിശ്ശേരി, പി. ടി. എ. പ്രസിഡന്റ് ശ്രീ. ബാബു കെ. എസ്, പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധികളായ ശ്രീ. ജോര്‍ജ്ജ് എം. കെ, ശ്രീ. അശ്വനിദേവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ. ജയന്‍ അമ്പാടന്‍ നന്ദി പ്രകാശിപ്പിച്ചു. പ്രകൃതിയുടെ ഇന്നത്തെ നേര്‍കാഴ്ച ക്യാമറകണ്ണിലൂടെ പകര്‍ത്തി പൊതുജനങ്ങള്‍ക്ക് ദ്യശ്യവിരുന്നൊരുക്കിയത് ഏവരിലും കൗതുകമുണര്‍ത്തുകയുണ്ടായി. പ്രദര്‍ശനം 4 മണി വരെ ഉണ്ടായിരുന്നു.

6total visits,1visits today

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts