Breaking News

യുവശക്തി സംഗമം നടത്തി.

കോടാലി: കോടാലി സേവാഭാരതിയുടെ സഹായത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് വിവേകാനന്ദ സാദ്ധ്യായ സമിതിയുടെ നേതൃത്വത്തില്‍ യുവശക്തി സംഗമം നടത്തി. വ്യക്തി വികാസത്തിനും,നാടിന്റെ നന്മക്കും കരുത്തു പകരുന്ന യുവതലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്വാമി വിവേകാനന്ദന്റെ ദര്‍ശനം എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസ് നടന്നു.

വിദ്യാര്‍ത്ഥി,വിദ്യാര്‍ത്ഥിനികളില്‍ നിന്നും 7 പേര് വീതം അടങ്ങുന്ന കമ്മിറ്റി രൂപികരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ ക്ലാസുകള്‍ നടത്തുവാന്‍ തീരുമാനിച്ചു.
പരിപാടിയില്‍ 100 ല്‍ അധികം പേര് പങ്കെടുത്തു. സ്വാഗതം:ദീപേഷ്, വിഷയ അവതരണം: o s. സതീഷ് (വിദ്യാനികേതന്‍ ജില്ല ജോ. സെക്രെട്ടറി), കൃതജ്ഞത:സീതാലക്ഷ്മി പറഞ്ഞു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!