Breaking News

മേളലഹരിയില്‍ കലാസമിതി വാര്‍ഷികം

കൊടകര മേളകലാ സംഗീത സമിതിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ നടന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളം
കൊടകര മേളകലാ സംഗീത സമിതിയുടെ വാര്‍ഷികാഘോഷം പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: വാദ്യകലാകാരന്‍മനാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീത സമിതിയുടെ ഏഴാംവാര്‍ഷികം കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ കുറുംകുഴുല്‍വിദ്വാന്‍മാരായിരുന്ന സഹോദരങ്ങളായ കൊടകര കൃഷ്ണന്‍കുട്ടിനായരുടേയും ശിവരാമന്‍നായരുടേയും സ്മരണ നിറഞ്ഞ വേദിയില്‍ ആഘോഷിച്ചു. ആദരണീയെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിന്റെ കിഴക്കേമൈതാനിയില്‍നിന്നും വേദിയിലേക്ക് സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന സമ്മേളനം പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗോപാലകൃഷ്ണമാരാര്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര നന്തിപുലം പോറോത്ത് ചന്ദ്രശേഖരമാരാര്‍ക്ക് കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് സമ്മാനിച്ചു. കുറുംകുഴല്‍വിദ്വാന്‍മാരായിരുന്ന കൊടകര കൃഷ്ണന്‍കുട്ടിനായരേയും ശിവരാമന്‍നായരേയും കൊടകര ഉണ്ണി അനുസ്മരിച്ചു.

വലംതല വിദ്വാന്‍ മാക്കോത്ത് ശങ്കുണ്ണിമാരാര്‍, കൊമ്പ് വിദ്വാന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട് എന്നിവരെ പെരുവനം കുട്ടന്‍മാരാര്‍ ആദരിച്ചു. സമിതി പുറത്തിറക്കിയ 1193 ലെ കൊല്ലവര്‍ഷ കലണ്ടര്‍ പാറമേക്കാവിന്റെ പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പന്‍മാരാര്‍ പെരുവനം സതീശന്‍മാരാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

പ്രോഗ്രാംഡയറിയുടെ പ്രകാശനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളസോമന്‍, തൃശൂര്‍പൂരം തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യപ്രമാണി കോങ്ങാട് മധുവിന് നല്‍കി നിര്‍വ്വഹിച്ചു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ചികിത്സാധനസഹായവിതരണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടത്തി, പഞ്ചായത്തംഗങ്ങളായ മിനിദാസന്‍,ടി.വി.പ്രജിത്ത്,പെരുവനം സതീശന്‍മാരാര്‍. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, ലോനപ്പന്‍ കടമ്പോട്,പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡണ്ട് എം.എല്‍.വേലായുധന്‍നായര്‍, റിനിത്ത് ചിററിശ്ശേരി, കൊടകര സജി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ 101 കലാകാരന്‍മാര്‍ പങ്കെടുത്ത ഗോപുരത്തിങ്കല്‍ പാണ്ടിമേളവും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!