കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റും പി.ടി.എ. യും സംയുക്തമായി നട്ടുപരിപാലിച്ചിരുന്ന ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് മോളി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നളിനി ബാലകൃഷ്ണന്, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.എം. ജോണ്സന്, ടി.വി. വത്സന്, വൃന്ദാകുമാരി, പ്രിന്‍സിപ്പല്‍ ബി. സജീവ്, ഹെഡ്മിസ്ട്രസ് എ. ജയശ്രീ, പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, പിഎസി. അംഗം പി.ടി. ബൈജു, കെ.ബി. ആരോമുണ്ണി, എ.എന്‍. നീലകണ്ഠന് നമ്പൂതിരി, കെ.കെ. സന്തോഷ്, ബി. ബിജു, വി.ബി. ഷിനി, കുമാരി ഗീതാഞ്ജലി, മാസ്റ്റര്‍ എഡ്വിന് ജോയ് എന്നിവര്‍ സംസാരിച്ചു.