Breaking News

3 മിനിറ്റ് കൊണ്ട് പഴങ്ങളിലേയും പച്ചക്കറികളിലേയും വിഷാംശം കണ്ടെത്താനും കളയാനുമുള്ള ബയോസെന്‍സറുമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

മികച്ച പരിസ്ഥിതി അനുയോജ്യ പ്രൊജക്ട് അവാര്‍ഡുമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍
സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ബയോസെന്‍സറുകള്‍

കൊടകര: വിഷാംശമുള്ള പച്ചക്കറികളും പഴങ്ങളും മനുഷ്യനും അതേ പോലെതന്നെ പ്രകൃതിക്കും ദോഷകരമാണ്.നമ്മള്‍ ഭക്ഷിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശം ഉണ്ടൊ എന്ന് കണ്ടെത്താന്‍ സാധാരണക്കാര്‍ക്ക സാധിക്കില്ല.ഏതെങ്കിലും അംഗീകൃത ലാബുകളില്‍ കൊണ്ട് പോയി പരിശോധിച്ചാല്‍ മാത്രമെ വിഷാംശം കണ്ടെത്താനാകൂ.

അതിനാല്‍ത്തന്നെ ആരും അതിന് തുനിയാറില്ല.എന്നാല്‍ വളരെ എളുപ്പത്തില്‍ വിഷാംശം കണ്ടെത്താനും ആ വിഷാംശം പൂര്‍ണമായും നിര്‍വ്വീര്്യമാക്കാനുമുള്ള ബയോസെന്‍സറാണ് സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയിരിക്കുന്നത്.

പച്ചക്കറി കഴുകിയ ശേഷം ആ വെള്ളത്തില്‍ ചാര നിറത്തിലുള്ള ബയോസെന്‍സര്‍ മുക്കിയെടുമ്പോള്‍ ബ്രൗണ്‍ നിറമായി മാറിയാല്‍ വിഷാംശം ഉണ്ടെന്ന് ഉറപ്പിക്കാം.പ്രത്യേകതരം എന്‍സൈമിന്റെ സഹായത്തോടെയാണ് ഈ നിറംമാറ്റമുണ്ടാകുന്നത്.ഈ വെള്ളത്തില്‍ മറ്റൊരു എന്‍സൈം ചേര്‍ത്ത് വിഷാംശത്തെ പൂര്‍ണമായും നിര്‍വ്വീര്യമാക്കി പരിസ്ഥിതി സൗഹൃദമാക്കാനും സാധിക്കുന്നു.

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബയോടെക്‌നോളി വിദ്യാര്‍ത്ഥികളായ അര്‍ച്ചന മേനോന്‍,വി.അശ്വിന്‍,ഗെയ്ന്‍ വര്‍ഗ്ഗീസ്,ജിസ്മരിയ ജോസ്,കെ.ബി.കൃഷ്ണ കീര്‍ത്തി,ഷെറി ജോര്‍ജ് തുടങ്ങിയവര്‍ ഡോ.ലിയോണ്‍ ഇട്ടിയച്ചന്റെ നേതൃത്വത്തിലാണ് ഈ പ്രൊജക്ട് തയ്യാറാക്കിയത്.ഡല്‍ഹിയില്‍ നടന്ന ടെക്ടോപ്പ് ദേശീയ ഇന്നൊവേഷന്‍ മത്സരത്തില്‍ ഈ പ്രൊജക്ടിന് മികച്ച പരിസ്ഥിതി അനുയോജ്യ പ്രൊജക്ട് അവാര്‍ഡ് ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!