Breaking News

അഖില കേരള തിരുവാതിരകളി മത്സരം നടത്തി

കൊടകര : വെല്ലപ്പാടി സാംസ്‌കാരിക കലാകേന്ദ്രത്തിന്റെയും എന്‍.എസ്.എസ്. വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെല്ലപ്പാടി എന്‍.എസ്.എസ്. മൈതാനിയില്‍ അഖില കേരള തിരുവാതിരകളി മത്സരം നടത്തി. ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു.

പത്തോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പുത്തന്‍ച്ചിറ ഗൗരികല തിരുവാതിരകളി സംഘം ഒന്നാം സമ്മാനമായ പതിനായിരം രൂപയും ട്രോഫിയും സ്വന്തമാക്കി. രണ്ടാം സമ്മാനമായ ഏഴായിരം രൂപയും ട്രോഫിയും ശ്രീ ശിവ തിരുവാതിരകളി സംഘം ഊരകവും മൂന്നാം സമ്മാനമായ അയ്യായിരം രൂപയും ട്രോഫിയും വെല്ലപ്പാടി എന്‍.എസ്.എസ്. ബാലസമാജവും കരസ്ഥമാക്കി.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മാനദാനം നിര്‍വ്വഹിച്ചു. വെല്ലപ്പാടി എന്‍.എസ്.എസ്. പ്രസിഡന്റ് മോഹനന്‍ തൃക്കാശ്ശേരി, വാര്‍ഡ് മെമ്പര്‍മാരായ ഷീബ ഹരി, ആശ രാംദാസ്, അംബിക രവീന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ശ്രീനി ആന്തപ്പിള്ളി, അച്യുതന്‍ ആന്തപ്പിള്ളി, സി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!