Breaking News

”എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപ്പെട്ടി” പദ്ധതി നടപ്പിലാക്കി

കൊടകര : മറ്റത്തൂര്‍കുന്ന് സുപ്രഭ വായനശാലയുടെ ആഭിമുഖ്യത്തില്‍ മൂലംകുടം എസ്.എന്‍.വി.യു.പി. സ്‌കൂളില്‍ ”എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപ്പെട്ടി” പദ്ധതി നടപ്പിലാക്കി. സ്‌കൂള്‍ സീനിയര്‍ അദ്ധ്യാപിക കെ.എസ്. ജയശ്രീ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജിനി മുരളി പദ്ധതി ഉദ്ഘാടനം ചെയ്തു.

ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എം.കെ. ബാബു, ടി.ആര്‍. റെജി ടീച്ചര്‍, സി.സി. പ്രദീപ് മാഷ്, ടി.എ. ഉണ്ണികൃഷ്ണന്‍, എന്‍.വി. ശിവദാസന്‍, പി.ആര്‍. കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ വായിച്ച്, വായിച്ച പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പെഴുതി എഴുത്തുപ്പെട്ടിയില്‍ നിക്ഷേപിക്കുകയും മാസംതോറും ഈ എഴുത്തുപ്പെട്ടിയിലെ കുറിപ്പുകളില്‍ നിന്ന് ഏറ്റവും നല്ല കുറിപ്പെഴുതിയ കുട്ടിക്ക് സമ്മാനം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!