കൊടകര : വിശ്വഗജസേവാസമിതിയുടെ പൊതുയോഗത്തോടനുബന്ധിച്ച് ‘ആനയും പാപ്പാനും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. എഴുത്തുകാരനും ഗുരുവായൂര്‍ദേവസ്വം മുന്‍ ആനപ്പാപ്പാനുമായിരുന്ന ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബാബു പൊയ്യാറ അധ്യക്ഷത വഹിച്ചു.
ആനയും പാപ്പാനും എന്ന വിഷയത്തില്‍ ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയും ‘ആനപരിശീലനത്തിലെ നിയമവശം’ എന്ന വിഷയത്തില്‍ തൃശൂര്സോഷ്യല് ഫോറസ്ട്രിസെക്ഷന് ഫോറസ്റ്റ് ഓഫീസര്‍ യു.സജീവ്കുമാറും പ്രബന്ധം അവതരിപ്പിച്ചു. സ്വപ്നവിനീഷ്, പി.വി.ഗീരീഷ്കുമാര്‍,വിനീഷ് കാലടി,പി.വി.ഗിരീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.മേളകലാകാരന്‍ കൊടകര ഉണ്ണിയെ ചടങ്ങില്‍ ആദരിച്ചു.