കൊടകര: ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് ബൈക്ക് ഉന്തി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെസ്റ്റിന് പൊന്മിനിശേരി, പാര്‍ളിമെന്റ് സെക്രട്ടറി വി.ആര്. രഞ്ജിത്ത്, രാജീവ് എന്‍.ഡി., സിജൊ മാത്തള, ലിജൊ വട്ടേക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.