Breaking News

സാംബവ മഹാസഭ വാര്‍ഷികദിനാചരണം നടത്തി

കൊടകര : സാംബവ മഹാസഭ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂനം പാക്ടിന്റെ 85-ാം വാര്‍ഷികദിനാചരണം കൊടകരയില്‍ വെച്ച് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കര്‍ദാസ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളുടെ നിലനില്‍പ്പിനാധാരമായ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള ഭരണകൂട ഭീഷണിയെ ചെറുത്തു തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.ആര്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രാമകൃഷ്ണന്‍, ചന്ദ്രന്‍ പുതിയേടത്ത്, ടി.ടി.കൊച്ചുമോന്‍, അംബിക സുന്ദരന്‍, എ.വി. അനിലന്‍, എം.വി. വിനയന്‍, പി.എ. രഘു, വി.എം. സുബ്രന്‍, കെ.സി. സുരേഷ്, പി.ടി. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പൂനാകരാറും, സംവരണവും എന്ന വിഷയത്തില്‍ അഡ്വ. പി.കെ. പ്രദീപ്കുമാര്‍ ക്ലാസ്സെടുത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!