Breaking News

പതികാലംമുതല്‍ കൊട്ടിക്കയറാന്‍ പതിനേഴംഗസംഘം; പഞ്ചാരിമേളം അരങ്ങേറ്റം ശനിയാഴ്ച

കൊടകര :   മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ പതികാലംമുതല്‍ കൊട്ടിക്കയറാനുള്ള ഒരുക്കത്തിലാണ് മൂന്നാംക്ലാസ്സുകാരനായ അഭിനവ് മുതല്‍ അധ്യാപക അവാര്‍ഡ്‌ജേതാവായ ഡി.വി.സുദര്‍ശന്‍ ഉള്‍പ്പെടെയുള്ള പതിനേഴംഗസംഘം.

കൊടകര മേളകലാസംഗീതസമിതിയില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴാമത് ബാച്ചാണ്  വിദ്യാരംഭദിനമായ 30 ന് വൈകീട്ട് 6 ന് കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.  ഇവരെക്കൂടാതെ ടി. യു. അഭിഷേക് , കെ. എ. അതുല്‍കൃഷ്ണ , ടി. ആര്‍. അതുല്‍ കൃഷ്ണ , പി. ബി. അര്‍ജുന്‍ , അഭിജിത്ത് രവീന്ദ്രന്‍, പി. എസ്. സായന്ത്,  ഇ. സംഗമേശന്‍, പി. എച്ച്.കാശിനാഥ് , ഒ. ജെ. കൈലാസ്‌നാഥ് , പി. എച്ച്. ഹരിത , ശ്രീജിത്ത്മുകുന്ദന്‍,  കെ. അബിന്‍ കൃഷ്ണ , പി. എസ്. അതുല്‍ കൃഷ്ണ ,  കെ. എസ്. വിനായക്‌നാരായണ്‍, എം. എസ്. ഹരികൃഷ്ണന്‍.   എന്നിവരാണ് അരങ്ങേറുന്നത്.

മേളകലാകാരന്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.   അരങ്ങേററമേളത്തിന് വലംതല, കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര സജി, കൊടകര അനൂപ്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, പറമ്പില്‍ നാരായണന്‍  എന്നിവരുടെനേതൃത്വത്തില്‍ അറുപതോളം സഹമേളക്കാരുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!