Breaking News

ജനദ്രോഹ മദ്യനയത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന

കൊടകര : കൊടകരയില്‍ ജനദ്രോഹ മദ്യനയത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന യോഗം നടത്തികൊണ്ട് ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധിച്ചു.  കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്തു.

കൊടകര ഫൊറോന പള്ളി വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍, ജനകീയ മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പി.പി. സാജന്‍ , സിസ്റ്റര്‍ എല്‍സി കോക്കാട്ട്, സിസ്റ്റര്‍ ആനീസ് തോട്ടാപ്പിള്ളി, അന്തോണികുട്ടി ചെതലന്‍, ഷിബു കാച്ചപ്പിള്ളി, ഡേവീസ് അമ്പൂക്കന്‍, രൂപത പ്രസിഡന്റ് സേവ്യര്‍ പള്ളിപ്പാട്ട്, സെക്രട്ടറി ദേവസ്സികുട്ടി കളപ്പറമ്പത്ത്, ഫാ. പോളി പുതുശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം  ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!