Breaking News

അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി

കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

യമനില്‍ ഐ.എസ്. ഭീകരന്‍ തട്ടികൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പല പ്രാവശ്യം ഉപവാസപ്രാര്‍ത്ഥനായജ്ഞം നടത്തിയ അതേ ദേവാലയത്തില്‍ ഫാ. ടോമിന്റെ മോചനത്തില്‍ പരമപിതാവിന് നന്ദിപറഞ്ഞുകൊണ്ട് പ്രാര്‍ത്ഥനകളും സ്ത്രോത്രഗീതവും ആലപിക്കുകയുണ്ടായി. വചനപ്രഘോഷണത്തിന് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. പോള്‍ കാരി എസ്. ജെ., ആമ്പല്ലൂര്‍ സ്നേഹപ്രകാശം ടീം ആനിമേറ്റര്‍ ബ്രദര്‍ ഡേവീസ് മാള, ഡീക്കന്‍ ചാള്‍സ് ചിറ്റാട്ടുക്കര എന്നിവര്‍ നേതൃത്വം നല്‍കി.

വചനപ്രഘോഷണവും സ്തുതിപ്പും, മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. കണ്‍വെന്‍ഷന്‍ ദിവ്യബലിക്ക് ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, ഫാ. പോള്‍ കാരി, ഫാ. ജോസഫ് കണ്ണനായ്ക്കല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായിരുന്നു. അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ബാബു മേലേത്തുപറമ്പില്‍, ജോസഫ് ചെമ്മിഞ്ചേരി, സിന്റോ ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!