Breaking News

റിലയന്‍സ് ഫുട്ബോള്‍ സഹൃദയയില്‍ തുടങ്ങി

റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്പോര്‍ട്സ് മത്സരങ്ങള്‍ സഹൃദയ മാനേജര്‍ ഫാ.ഡോ.ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര: സ്‌കൂള്‍ കോളേജ് തലത്തില്‍ മികച്ച ഫുട്ബോള്‍ താരങ്ങളെ കണ്ടെത്തുന്നതിനുള്ള റിലയന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ തുടങ്ങി.സഹൃദയ മാനേജര്‍ ഫാ.ഡോ.ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്പോര്‍ട്സ് നടത്തുന്ന ഈ മത്സരങ്ങളില്‍ നിന്ന് മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് പരിശിലനം നല്കും.നവംബര്‍ അവസാനം വരെ നീണ്ട് നില്ക്കുന്ന മത്സരങ്ങളില്‍ സ്‌കൂള്‍ കോളേജ് വിഭാഗങ്ങളില്‍ നിന്നായി 110 ലേറെ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!