Breaking News

2016 ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് രവീന്ദ്രന്‍ മാസ്റ്ററെ മാതൃവിദ്യാലയം ആദരിച്ചു

ആളൂര്‍ : 2016 ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ആളൂര്‍ എസ്.എന്‍.വി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് മാതൃവിദ്യാലയം സമുചിതമായ സ്വീകരണം നല്‍കി ആദരിച്ചു. ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത് പുരസ്‌ക്കാര സമര്‍പ്പണം നടത്തി. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ മുഖ്യാതിഥിയായിരുന്നു.

സ്‌കൂള്‍ മാനേജര്‍ ഇ.കെ. ബൈജു അനുഗ്രഹപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് രാജു മേയ്ക്കാടന്‍ ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി. ഷണ്‍മുഖന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍. ഡേവിസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അംബിക ശിവദാസന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു ഷാജു, എ.ഇ.ഒ രാജന്‍ സി.കെ, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.സി. രജതകുമാരി, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ പി.എം. പുഷ്പലത, ആളൂര്‍ എസ്.എന്‍.വി.യു.പി.എസ്. ഹെഡ്മിസ്ട്രസ് അദിതി എം.എ, പ്രീ പ്രൈമറി ഹെഡ്മിസ്ട്രസ് ഗീത ആര്‍.വി., സ്‌കൂള്‍ ചെയര്‍പേഴ്സണ്‍ വി.ആര്‍. അഷിത, ഹയര്‍ സെക്കന്ററി ഒ.എസ്.എ. പ്രതിനിധി ഐ.പി. പ്രദീപ്കുമാര്‍, വി.എച്ച്.എസ്.ഇ. ഒ.എസ്.എ. പ്രതിനിധി സേതുമാധവന്‍,  വി.എച്ച്.എസ്.ഇ. സീനിയര്‍ സ്റ്റാഫ് പ്രതിനിധി കെ.കെ. സീന, മുന്‍ സ്‌കൂള്‍ മാനേജര്‍ എടത്താട്ടില്‍ മാധവന്‍ മാസ്റ്റര്‍, മുന്‍ പി.ടി.എ. പ്രസിഡന്റ് എ.കെ. സജീവന്‍, എസ്.എന്‍.ഡി.പി. സമാജം വൈസ് പ്രസിഡന്റ് ഇ.എസ്. സജീവന്‍ മാസ്റ്റര്‍ തുടങ്ങിയര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!