Breaking News

ശബരിമല മേല്‍ശാന്തിക്ക് കൊടകര ഫൊറോന പള്ളി മതസൗഹാര്‍ദ്ദത്തിന്റെ പൊന്നാട ചാര്‍ത്തി

കൊടകര : ശബരിമല മേല്‍ശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ട കൊടകര അഴകത്ത് മംഗലത്ത് മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ‘നിവേദ്യ’ മനയില്‍ ചെന്ന് പൊന്നാട അണിയിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.

കൊടകര അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും, പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ തന്ത്രിയുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബലിമല മേല്‍ശാന്തിയായതോടെ കൊടകര ദേശം മുഴുവനും ഈശ്വരാനുഗ്രഹത്താല്‍ ധന്യമായിരിക്കുകയാണ്.

ഫാ. ജോസഫ് കണ്ണനായ്ക്കല്‍, കൈക്കാരന്മാരായ തോമസ് കൊളപ്രന്‍, ജസ്റ്റിന്‍ പന്തല്ലിപ്പാടന്‍, ബൈജു മാളിയേക്കല്‍, മതബോധന ഹെഡ്മാസ്റ്റര്‍ തോമസ് ചിരണയ്ക്കല്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ഫ്രാന്‍സീസ് ചിറ്റാട്ടുക്കര, കുടുംബവെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വരിക്കശ്ശേരി, അഴകം ലിറ്റില്‍ ഫ്ളവര്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് റിന്റോ കാളത്തുപറമ്പില്‍, മരിയ ഗൊരോത്തി കുടുംബസമ്മേളന പ്രസിഡന്റ് വര്‍ക്കി ചിരിയങ്കണ്ടത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!