Breaking News

ലോനപ്പന്‍ കടമ്പോടിന് സുവര്‍ണതൂലികസമര്‍പ്പണം നവംബര്‍ 11 ന്

കൊടകര: ഗ്രാമീണപത്രപ്രവര്‍ത്തനത്തില്‍ മൂന്നുപതിറ്റാണ്ടുപിന്നിട്ട ലോനപ്പന്‍ കടമ്പോടിനെ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സുവര്‍ണതൂലിക സമര്‍പ്പിച്ചു ആദരിക്കുന്നു. നവംബര്‍ 11 ന് വൈകീട്ട് 4 മുതല്‍ കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ‘വാര്‍ത്തായനം’ എന്നപേരില്‍ നടക്കുന്ന സമാദരണസദസ്സിന്റെ ഉദ്ഘാടനവും സുവര്‍ണതൂലികസമര്‍പ്പണവും വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്   നിര്‍വഹിക്കും.

ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ സുവര്‍ണമുദ്രസമര്‍പ്പണം നടത്തും. ഇന്നസെന്റ് എം.പി ഉപഹാരസമര്‍പ്പണവും സി.എന്‍.ജയദേവന്‍ എം.പി പുഷ്പഹാരസമര്‍പ്പണവും നടത്തും. അനില്‍ അക്കര എം.എല്‍.എ മംഗളപത്രസമര്‍പ്പണവും പെരുവനം കുട്ടന്‍മാരാര്‍ പ്രശസ്തിപത്രസമര്‍പ്പണവും നടത്തും.

കെ.രാജന്‍ എം.എല്‍.എ പൊന്നാട അണിയിക്കും. നടന്‍ ജയരാജ് വാരിയര്‍ മുഖ്യപ്രഭാഷണം നടത്തും. ജോയ് കൈതാരത്ത് കടമ്പോടിനെ പരിചയപ്പെടുത്തും. സമാദരണത്തോടനുബന്ധിച്ച് വൈകീട്ട് 4 ന് പെരിങ്ങോട് സുബ്രഹ്മണ്യന്‍ നയിക്കുന്ന ഇടയ്ക്കവിസ്മയവും 7 ന് പൂരം നാടകവേദി തൃശൂര്‍ അവതരിപ്പിക്കുന്ന ‘അച്ഛന്റെ ഒറ്റമകന്‍’ നാടകവും അരങ്ങേറും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!