Breaking News

കൊടകര പൂനിലാര്‍ക്കാവില്‍ തൃക്കാര്‍ത്തിക ഭക്തിസാന്ദ്രം

കൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ഭക്തിസാന്ദ്രമായി. പള്ളിയുണര്‍ത്തല്‍, അഷ്ടപദി, ഉഷപൂജ, ശ്രീഭൂതബലി ,പുറത്തേക്കെഴുന്നള്ളിപ്പ്,പഞ്ചാരിമേളം, കളഭാഭിഷേകം, പ്രസാദഊട്ട്, കാഴ്ചശിവേലി,പഞ്ചവാദ്യം, ധ്രുവംമേളം, ദീപാരാധന, 6 ന് തൃപ്രയാര്‍ ശരവണരാജന്റെ നാദസ്വരക്കച്ചേരി, മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്, കേളി, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, കാവില്‍ പടിഞ്ഞാറെനട കൂട്ടായ്മയുടെ താലിവരവ്, തിരുവനന്തപുരം കലാക്ഷേത്രയുടെ യദുകുലനാഥന്‍ ഡ്രാമ, കാര്‍ത്തിക വിളക്ക്,വിളക്കാചാരം, സാംബവനൃത്തം, മുടിയാട്ടം എന്നിവയുണ്ടായി.

എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരന്നു.ഈരാറ്റുപേട്ട അയ്യപ്പന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരും പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പന്‍ മാരാരും നേതൃത്വം നല്‍കി.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
പട്ടുംതാലിയും സമര്‍പ്പിച്ചു
കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തികയോടനുബന്ധിച്ച് കാവില്‍ പടിഞ്ഞാറെനട കൂട്ടായ്മയുടെ പട്ടുംതാലിയും സമര്‍പ്പണം നടന്നു. കാവുംതറ വെങ്ങിണിക്കാടന്‍ കുടുംബക്ഷേത്രത്തില്‍നിന്നും താലം.രഥം,ആന,പഞ്ചവാദ്യം എന്നിവയോടെ ഘോഷയാത്ര ആരംഭിച്ച് കൊടകര ടൗണ്‍ ചുറ്റി പൂനിലാര്‍ക്കാവില്‍ സമാപിച്ചു. പഞ്ചവാദ്യത്തിന് കല്ലുവഴി ബാബു നേതൃത്വം നല്‍കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *