Breaking News

സാമ്പത്തിക സാക്ഷരതാ ക്ലാസ്സ് നടത്തി

കൊടകര: ജ്ഞാനജ്യോതി സാമ്പത്തിക സാക്ഷരതാ കേന്ദ്രത്തിന്റേയും ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരതാ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. കൊരേച്ചാല്‍ മൂന്നാം വാര്‍ഡ് ഗ്രാമമന്ദിരത്തില്‍ നടന്ന പരിപാടി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ എല്‍.ഡി.എം. ആര്‍.ആര്‍.കനകാംബരന്‍ ആമുഖപ്രഭാഷണം നടത്തി.സിന്‍ഡിക്കേറ്റ് ബാങ്ക് ഡയറക്ടര്‍ രാജേന്ദ്രപ്രസാദ്, സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ അസിസ്റ്റന്റ് മാനേജര്‍ ഷിന്‍സി,മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് എ.കെ.സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു,സാമ്പത്തിക സാക്ഷരതാ സീനിയര്‍ കൗണ്‍സിലര്‍ ടി.പി.ലോനപ്പന്‍,ജൂനിയര്‍ കൗണ്‍സിലര്‍ രാജി എം.ആര്‍. എന്നിവര്‍ ക്ലാസ്സെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!