കൊടകര.ഭക്ഷ്യ സുരക്ഷ രംഗത്ത് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും (FSSAI) ഒരുമിച്ച് പ്രവര്‍ത്തിക്കും.ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ഒരു കോളേജുമായി സഹകരിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ രംഗത്തെ വിവിധ മേഖലകളിലുള്ളവര്‍ക്ക് പരിശീലനം നല്കാനുള്ള ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുകയാണ് പ്രഥമ ലക്ഷ്യം.ഈ ട്രെയിനര്‍മാര്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭ്യസ്ത വിദ്യര്‍ക്ക് ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ആകാനുള്ള പരിശീലനം നല്കും.പരിശീലനത്തിന് ശേഷമുള്ള പരീക്ഷ പാസ്സാകുന്നവര്‍ക്ക് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെസര്‍ട്ടിഫിക്കറ്റ് നല്കും.
വരും കാലങ്ങളില്‍ ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ തസ്തികക്ക് വന്‍ ജോലി സാധ്യതയാണുള്ളത്. ഇതിന്റെ ഭാഗമായുള്ള പ്രഥമ പരിശീലന പരിപാടി വെള്ളിയാഴ്ച കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും.രാവിലെ 8.45ന് തൃശ്ശൂര്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി.ജയശ്രി ഉദ്ഘാടനം ചെയ്യും.സഹൃദയ മാനേജര്‍ മോണ്‍.ഡോ.ലാസര്‍ കുറ്റിക്കാടന്‍ അദ്ധ്യക്ഷനാകും.