കാവ്യ ഇല്ലെങ്കില്‍ എന്താ നിഷാലിനു രമ്യ ഉണ്ടല്ലോ. സിനിമ നടി കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവും കുവൈറ്റിലെ പ്രമുഖ ബാങ്കില്‍ ടെക്നോളജി കണ്‍സള്‍ട്ടന്റും ആയ നിഷാല്‍ ചന്ദ്ര വിവാഹിതനായി. മാവേലിക്കരയിലെ ഒരു പ്രമുഖ കുടുംബമായ ബുധനൂര്‍ തെക്കെ മഠത്തിലെ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യയാണ് നിഷാലിന്റെ വധു. വധു ഐ.എ.എസുകാരിയാണ് എന്ന കാര്യം ബൂലോകം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാവേലിക്കരയിലെ പെണ്ണിന്റെ വീട്ടില്‍ വെച്ച് തന്നെയാണ് വിവാഹം നടന്നത്.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കേസ് നീണ്ടു പോവുകയായിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.
രമ്യയുടെ ആദ്യ വിവാഹമാണിത്. വിവാഹം നിശ്ചയം രണ്ടുമാസം മുമ്പ് ഗുരുവായൂരില്‍ വെച്ചാണ് നടന്നത്. നിഷാലിന് കാര്യമായ ജോലിയൊന്നും ഇല്ലെന്നും പണം ലക്ഷ്യമാക്കിയാണ് കാവ്യയെ വിവാഹം കഴിച്ചതെന്നുമുള്ള ആരോപണങ്ങളാണ് നേരത്തെയുണ്ടായിരുന്നത്. ഇതിനു പകരമായി കേരളത്തിലെ ഒരു പ്രമുഖ നടനുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന രീതിയില്‍ ഒരു യൂട്യൂബ് ക്ലിപ്പിനെ കുറിച്ചുള്ള വാര്‍ത്തയും മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.