Breaking News

”റിസര്‍ച്ച് ഇന്‍സൈറ്റ്” ശില്പശാല

Apple

കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ കൊമേഴ്‌സ്, മാനേജ്‌മെന്റ്, പ്രൊഫഷണല്‍ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ”റിസര്‍ച്ച് ഇന്‍സൈറ്റ്” എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ശില്പശാല, സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

ഡോ. സെബാസ്റ്റ്യന്‍ റുപ്പെര്‍ട്ട ് മാമ്പിള്ളി (അഡ്ജംക്റ്റ് ഫാക്കല്‍റ്റി പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് , കുസാറ്റ്), ഡോ. നീത. ജെ. ഈപ്പന്‍ (രാജഗിരി സ്‌കൂള്‍ ഓഫ് ബിസിനസ്), ഡോ. കെ. ശ്രീകുമാര്‍ (ഫിസാറ്റ്), ഡോ. ധന്യ അലക്‌സ് (ഫിസാറ്റ്) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സഹൃദയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ ആന്റണി അദ്ധ്യക്ഷത വഹിച്ചു.

കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗം ഡീന്‍ ഡോ. കെ.ബി പവിത്രന്‍ സ്വാഗതവും, കൊമേഴ്‌സ് ബിരുദാനന്തര ബിരുദ വിഭാഗം മേധാവി പ്രൊഫ. വി. എം ജോര്‍ജ് നന്ദിയും പറഞ്ഞു. പ്രൊഫഷണല്‍ വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫ. വി.ജെ തോമസ് സന്നിഹിതനായിരുന്നു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത ശില്പശാലയുടെ രണ്ടാം പാദം മെയ്മാസത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Buy amoxil cheap Alli free delivery