
15 ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തുകയെന്നത് ജോലിയില്ലാത്ത ഭാര്യയും 10 വയസ്സും, 6 വയസ്സും പ്രായമുള്ള 2 കുട്ടികളുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. ആയതിനാല്‍ അവരെ സഹായിക്കുന്നതിന് ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി രക്ഷാധികാരിയും കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ നാരായണി വേലായുധന് വൈസ് ചെയര്‍മാനും, ബിജു അരങ്ങത്ത് കണ്‍വീനറായും ചികിത്സാസഹായനിധി രൂപീകരിച്ചിട്ടുണ്ട്.
മുകുന്ദനെ സഹായിക്കുവാന്‍ ഫെഡറല്‍ ബാങ്ക് കൊടകര ശാഖയില്‍ ചികിത്സാസഹായസമിതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.
അക്കൗണ്ട് നമ്പര്‍ : 17070100047806, ഐ.എഫ്.എസ്.സി. കോഡ് : എഫ്.ഡി.ആര്.എല്‍.0001707 (IFSC Code : FDRL0001707)