Breaking News

കിഡ്നി മാറ്റിവക്കുന്നതിനായി യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

കൊടകര : ഇരുവൃക്കകളും തകരാറിലായ കൊടകര പഞ്ചായത്ത് 17-ാം വാര്‍ഡിലെ കലാനഗര്‍ പ്രദേശത്തെ പോത്തിക്കര കിട്ടുണ്ണി മകന്‍ മുകുന്ദന്‍ ആഴ്ചയില്‍ 3 തവണ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മരപ്പണിക്കാരനായ മുകുന്ദന്റെ അസുഖത്തിന് പരിഹാരമായി കിഡ്‌നി മാറ്റി വയ്ക്കുക എന്നത് മാത്രമാണ് പരിഹാരം.
15 ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തുകയെന്നത് ജോലിയില്ലാത്ത ഭാര്യയും 10 വയസ്സും, 6 വയസ്സും പ്രായമുള്ള 2 കുട്ടികളുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. ആയതിനാല്‍ അവരെ സഹായിക്കുന്നതിന് ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി  രക്ഷാധികാരിയും കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ നാരായണി വേലായുധന്‍ വൈസ് ചെയര്‍മാനും, ബിജു അരങ്ങത്ത് കണ്‍വീനറായും ചികിത്സാസഹായനിധി രൂപീകരിച്ചിട്ടുണ്ട്.
മുകുന്ദനെ സഹായിക്കുവാന്‍ ഫെഡറല്‍ ബാങ്ക് കൊടകര ശാഖയില്‍ ചികിത്സാസഹായസമിതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.
അക്കൗണ്ട് നമ്പര്‍ : 17070100047806, ഐ.എഫ്.എസ്.സി. കോഡ് : എഫ്.ഡി.ആര്‍.എല്‍.0001707 (IFSC Code : FDRL0001707)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!