Breaking News

പ്രധാന്‍ മന്ത്രി ഉജ്വല യോജന; 1600 രൂപ ഓരോ എല്‍പിജി കണക്ഷനും ഇളവു നല്‍കുന്നു

ഇന്ത്യയിലെ എല്ലാ വീടുകളിലേക്കും പാചകവാതക കണക്ഷന്‍ എത്തിക്കുന്നതിന് വേണ്ടി കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ഉജ്വല യോജന. ഈ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി 2018 ഏപ്രില്‍ 20 ഉജ്ജ്വല ദിവസ് ആയി പ്രഖ്യാപിക്കുന്നു.

അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊടകര ഗ്രാമപഞ്ചായത്തിലെ ഇനിയും പാചകവാതക കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ വീടുകളിലും എല്‍പിജി കണക്ഷന്‍ എത്തിക്കുന്നതിനുള്ള ഒരു കാമ്പയിന്‍ കൊടകര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ വച്ച് നടത്തുന്നു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. വനിതകള്‍ക്ക് മാത്രമായി പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതിയിലേക്ക് കേന്ദ്രഗവണ്‍മെന്റിന്റെ 1600 രൂപ ഓരോ എല്‍പിജി കണക്ഷനും ഇളവു നല്‍കുന്നു.
അര്‍ഹരായവര്‍
1 എസ്.സി/ എസ്.ടി കുടുംബത്തിലെ വനിതകള്‍
2 പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിച്ചവര്‍
3 അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡ് ഉള്ള ഗുണഭോക്താക്കള്‍
4 വനത്തിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍
5 തോട്ടം തൊഴിലാളികള്‍
6 ഏറ്റവും കുറഞ്ഞ വരുമാനമുള്ളവര്‍

അര്‍ഹതയുള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ 2018 ഏപ്രില്‍ 20 ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊടകര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടക്കുന്ന യോഗത്തിലേക്ക് രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ പദ്ധതി പ്രകാരമുള്ള എല്‍പിജി കണക്ഷന്‍ ലഭിക്കുന്നതിന് ശ്രീമോന്‍ ഏജന്‍സിയുടെ ഓഫീസുമായി ബന്ധപ്പെടുക. 0480- 2720259

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!