Breaking News

ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാസമ്മേളനം: വിളംബരജാഥ നടത്തി

കൊടകര: കൊടകര എസ്.എന്‍. ട്രസ്റ്റില്‍ 21,22 തിയ്യതികളില്‍ നടക്കുന്ന ഗുരുധര്‍മപ്രചരണസഭയുടെ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വിളംബരജാഥ നടന്നു. മാള ചക്കാംപറമ്പ് ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട ജാഥ മാള ഗുരുധര്‍മ്മ ട്രസ്റ്റ് പ്രസിഡണ്ട് പി.കെ.സുധീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാള എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡണ്ട് പി.കെ. സാബു അദ്ധ്യക്ഷത വഹിച്ചു.

വിളംബരജാഥ ക്യാപ്റ്റന്‍ ഗോപി കുണ്ടനിക്ക് ചക്കാംപറമ്പ് ക്ഷേത്രം പ്രസിഡണ്ട് എ.ആര്‍. രാധാകൃഷ്ണന്‍ പതാക കൈമാറി. വിവിധ സ്ഥലങ്ങളില്‍ സ്വീകരണത്തിനുശേഷം കോടാലിയില്‍ സമാപിച്ചു. സമപനസമ്മേളനം കോടാലി ആല്‍ത്തറ ജംഗ്ഷനില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ബാബു അദ്ധ്യക്ഷത നിര്‍വ്വഹിച്ചു.

ഗുരുധര്‍മ്മപ്രചരണസഭ കൊടകര പ്രസിഡന്റ് വി.സി. പ്രഭാകരന്‍, സെക്രട്ടറി സദാനന്ദന്‍ കണ്ണന്‍കാട്ടില്‍, മറ്റത്തൂര്‍ പ്രസിഡന്റ് ഗോപി കുണ്ടനി, ചക്രപാണി ശാന്തികള്‍, മോഹനന്‍ മറ്റത്തില്‍ ഗുരുധര്‍മ്മപ്രചരണസഭ കേന്ദ്രസമിതി അംഗങ്ങളായ എ.കെ. ജയരാജ്, കെ.കെ. ചന്ദ്രശേഖരന്‍, കെ.കെ.നരേന്ദ്രന്‍, പ്രസന്നകുമാരി, രാജി ചിന്മയന്‍, സതീഷ് കരിംപറമ്പില്‍, സി.സി. സുധാകരന്‍, സുകുമാരന്‍ മുടിലിക്കുളം എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!