വി.എം.സുധീരന്‍ വീട്ടിലിരിക്കുന്നത് ഈഴവരുടെ ശാപം : വെള്ളാപ്പള്ളി

കൊടകര:  വി.എം.സുധീരന്‍ വീട്ടിലിരിക്കുന്നത് ഇവിടത്തെ ഈഴവരുടെ ശാപംമൂലമാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണധര്‍മപരിപാലനയോഗം കൊടകരയൂണിയനുകീഴിലെ ആളൂര്‍മേഖലാസമ്മേളനം ഉദ്ഘാടനവും ഗുരുദേവപ്രതിഷ്ഠാ മണ്ഡപത്തിന്റെ സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നിലംപരിശാകാനുള്ള കാരണം എസ്.എന്‍.ഡി.പിയോട് അവരുടെ സമീപനം മൂലമാണ്. മതസൗഹാര്‍ദം തകര്‍ക്കുന്നരീതിയില്‍ വെള്ളാപ്പള്ളി പ്രസംഗിച്ചെന്നു പറഞ്ഞ് അന്നത്തെ ആഭ്യന്തരമന്ത്രിയായ ചെന്നിത്തലക്ക് കത്തെഴുതിയ സുധീരനും ഈ വിഷയത്തില്‍ തനിക്കെതിരെ കേസെടുക്കാന്‍ ആലുവ റൂറല്‍ എസ്.പി ക്ക് നിര്‍ദേശം കൊടുത്ത ചെന്നിത്തലയ്ക്കും അതിനുള്ള മറുപടി ജനം നല്‍കി. കെ.പി.സി.സി പ്രസിഡണ്ടായിരുന്ന വി.എം.സുധീരന്‍ വീട്ടിലിരിക്കുന്നതിന്റേയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ് പ്രതിപക്ഷത്തിരിക്കുന്നതിന്റേയും ഈ കാരണം കേരളത്തിലെ ഏത് മണ്ഡലം എടുത്ത് പരിശോധിച്ചാലും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

കേരളത്തില്‍ നിയമത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും സാമ്പത്തികത്തിലുമെല്ലാം രണ്ടുനീതിയാണ് പുലരുന്നത്. ഇവിടെ സ്ത്രീകളുടെ ശക്തിയാണ് എസ്.എന്‍.ഡി.പിയുടെ ശക്തിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മേഖലാ ചെയര്‍മാന്‍ ശ്രീധരന്‍ വൈക്കത്താടന്‍ അധ്യക്ഷത വഹിച്ചു. പ്രീതിനടേശന്‍ ഗുരുദേവചിത്രത്തിനുമുമ്പില്‍ ഭദ്രദീപം തെളിയിച്ചു.

കെ.ആര്‍.ദിനേശന്‍, സുന്ദരന്‍ മൂത്തമ്പാടന്‍, ജയന്തന്‍ പുത്തൂര്‍,പി.കെ.സുഗതന്‍, എന്‍.ബി.മോഹനന്‍, ഇ.കെ.ശശി, ഇ.എം.ജോഷി, എ.കെ.അനില്‍കുമാര്‍, എ.ബി.വിശ്വംഭരന്‍, കെഐ.പുരഷോത്തമന്‍, സൂരജ് കുണ്ടനി, ചനന്ദ്രശേഖരന്‍ മൂത്തമ്പാടന്‍, അനൂപ് കെ.ദിനേശന്‍, ലൗലി സുധീര്‍ബേബി, മിനിപരമേശ്വരന്‍, അനില്‍കുമാര്‍ ഞാറ്റുവെട്ടി, പ്രതാപന്‍ കോതകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുമുമ്പ് വിശ്വനാഥപുരം ശാഖയില്‍ പുതുതായി നിര്‍മിച്ച ഗുരുദേവപ്രതിഷ്ഠാമണ്ഡപത്തിന്റേയും നടപ്പന്തലിന്റേയും സമര്‍പ്പണവും വെള്ളാപ്പള്ളി നിര്‍വഹിച്ചു. ആളൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും ഘോഷയാത്രയും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!