Breaking News

പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രം

കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം എഴുന്നള്ളിപ്പ്,

കൊടകര : കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രിമാരായ അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, അഴകത്ത് മനക്കല്‍ ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഉഷപൂജ, കലശാഭിഷേകം, ഉച്ചപൂജ, പാണി, ദ്രവ്യകലശം, ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദ ഊട്ട്, ചുറ്റുവിളക്ക്, നിറമാല എന്നിവയുണ്ടായി. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഭഗവതിയുടെ തിടമ്പേറ്റി. പെരുവനം സതീശന്‍ മാരാര്‍ മേളത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!