കൊടകര : ആനന്ദപുരം ശ്രീകൃഷ്ണസ്കൂള്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിക്കുന്ന കുറുമൊഴി കുട്ടികളുടെ പത്രത്തിന്റെ പുതിയ ലക്കം പ്രകാശനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കുട്ടികള്‍ക്ക് പത്രം കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം വൃന്ദകുമാരി, പി. ടി. എ. പ്രസിഡണ്ട് കെ.ബി. ആരോമല്‍ ഉണ്ണി, മാത്യസംഗമം പ്രസിഡണ്ട് വിനു സുബ്രഹ്മണ്യന്, മാനേജ്മെന്റ് പ്രതിനിധി എ. എന്‍. നീലകണ്ഠന് നമ്പൂതിരി, പ്രിന്‍സിപ്പാള്‍ ബി സജീവ് എന്നിവര്‍ സംസാരിച്ചു. പ്രധാന അദ്ധ്യാപിക പി. കെ. ബേബിമോള്‍ സ്വാഗതവും സ്ക്കൂള് ഗ്രന്ഥശാല സെക്രട്ടറി കെ. ആര്. ശശികുമാര്‍ നന്ദിയും പറഞ്ഞു.