കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് ജൂലായ് 17 ന് തുടക്കമാകും. ജൂലായ് 17 മുതല്‍ ജൂലായ് 20 വരെ ശ്രീമതി സാവിത്രി കെ. നായരുടെ നേതൃത്വത്തില്‍ രാമായണപാരായണവും ജൂലായ് 20 മുതല്‍ 29 വരെ പുരാണശ്രീ കൊളത്തൂര്‍ പുരുഷോത്തമന്റെ നേതൃത്വത്തില്‍ ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞവും നടക്കും.
തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് പെരുമ്പടപ്പ് ജാതേവന്‍ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ അഴകത്തുമനക്കല്‍ ഹരിദത്തന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമവും നിറമാലയും ജൂലായ് 20 വെള്ളിയാഴ്ച നടത്തുന്നു.