Breaking News

കൊടകരയില്‍ 14 ദുരിതാശ്വാസക്യാമ്പുകള്‍ ;826 കുടുംബങ്ങളില്‍നിന്നായി 2181 പേര്‍ ക്യാമ്പില്‍

കൊടകര: ഗ്രാമപഞ്ചായത്തിലെ കൊടകര ഗവ.ലോവര്‍്രൈപമറി സ്‌കൂള്‍,ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, ബോയ്സ്ഹൈസ്‌കൂള്‍, ഡോണ്‍ബോസ്‌കോ, പേരാമ്പ്ര സെന്റ് ആന്‍ണീസ് സ്‌കൂള്‍, പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍, സെന്റ് ആന്‍സ് ആനത്തടം, 3 വീടുകള്‍ എന്നിങ്ങനെ 14 സ്ഥലത്താണ് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നത്. ആകെ 826 കുടുംബങ്ങളില്‍നിന്നായി 2181 പേരാണ് ഈ ക്യാമ്പുകളിലുള്ളത്.

ക്യാമ്പുകളില്‍ നൂറുകണക്കിനുപേരാണ് സഹായവുമായെത്തിക്കൊണ്ടിരിക്കുന്നത്. കൊടകരയിലേയും സമീപപ്രദേശങ്ങളിലേയും പല വ്യാപാരികളും പുതുവസ്ത്രങ്ങള്‍ ക്യാമ്പിലേക്കെത്തിച്ചു. കളക്ടറുടെ നിര്‍േദശപ്രകാരം കൊടകരയിലെ പല ഫലവ്യഞ്ജനക്കടകളും തുറക്കാതെ ക്യാമ്പിലേക്കെടുക്കുകയായിരുന്നു.ഭക്ഷണത്തിനോ വസ്ത്രങ്ങള്‍ക്കോ ക്യാമ്പില്‍ ഒരു ബുദ്ധിമുട്ടുമില്ല. മതമോ രാഷ്ട്രീയമോ നോക്കാതെ നാടുമുഴുവന്‍ ഈ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!