Breaking News

ഒന്നാംകാലംമുതല്‍ കൊട്ടിക്കയറി ഒമ്പതംഗമേളസംഘം

കൊടകര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ പതികാലംമുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടിയാണ് കൊടകര വെല്ലപ്പാടി മഹാവിഷ്ണുക്ഷേത്രസന്നിധിയില്‍ ഒമ്പതംഗമേളസംഘം അരങ്ങേറ്റം കുറിച്ചത്. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ അരങ്ങേറ്റമേളം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനംചെയ്തു.

പി.ഹരികൃഷ്ണന്‍, എ.ആര്‍.അതുല്‍കൃഷ്ണ, അഭിരാംവിജയന്‍,
ജി.നാരായണന്‍, അദുല്‍സജീവ്, കെ.അനന്തകൃഷ്ണന്‍, പി.ആര്‍.ആദിത്യന്‍, ഇ.കാളിദാസ്, മനുകൃഷ്ണസജീവ് എന്നിവരാണ് അരങ്ങേറിയത്.

കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍,കൊടകര സജി,കല്ലൂര്‍ രഘു എന്നിവരുടെ നേതൃത്വത്തില്‍ യഥാക്രമം കുറുംകുഴല്‍, കൊമ്പ്, വലംതല,ഇലത്താളം എന്നിവയില്‍ നാല്‍പ്പതോളം സഹമേളകലാകാരന്‍മാര്‍ അണിനിരന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!