Breaking News

പറപ്പൂക്കര പഞ്ചായത്ത് അഡീഷണല്‍ സെക്രട്ടറിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കൊടകര : പ്രളയത്തില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 1 ലക്ഷം രൂപ ലഭിക്കണമെങ്കില്‍ 250 രൂപ കൊടുത്ത് ലോട്ടറി ടിക്കറ്റെടുക്കണമെന്നും അല്ലാത്തവര്‍ക്ക് ലോണ്‍ നിഷേധിക്കുന്ന കുടുംബശ്രീയുടെ നടപടിയില്‍ പ്രതിഷേധിച്ച് കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസറായ എ.എസ്. വസന്തകുമാറിന് പറപ്പൂക്കര പഞ്ചായത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

സര്‍ക്കാരിന്റെ കുടുംബശ്രീ മിഷന്റെയും നിര്‍ദ്ദേശമില്ലാതെ 350 ഓളം വരുന്ന കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് 250 രൂപ ഇനത്തില്‍ ലോട്ടറി എടുപ്പിച്ച് 25 ശതമാനം കമ്മീഷന്‍ പറ്റുന്ന കുടുംബശ്രീ ചെയര്‍പേഴ്സണും, മറ്റ് ഭാരവാഹികള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ചൂണ്ടിക്കാട്ടി എ.എസ്. ന് നിവേദനം നല്‍കി.

ഉപരോധസമരത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വടുതല നാരായണന്‍, ജില്ലാ കമ്മിറ്റി അംഗം എന്‍.ആര്‍. റോഷന്‍, മണ്ഡലം സെക്രട്ടറി സുരേഷ് മേനോന്‍, ബൈജു ചെല്ലിക്കര, സുഭാഷ് രാപ്പാള്‍, സിദ്ധന്‍ നന്തിക്കര, വാര്‍ഡ് മെമ്പര്‍ രമ്യ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!