കൊടകര. പ്രശസ്ത കമ്പനിയായ ഐബിഎസ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ക്യാംപസ് പ്ലെയ്സ്മെന്റ് നടത്തും.വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സഹൃദയ എക്സി. ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്യും.ഉത്തര മധ്യ കേരളത്തില്‍ സഹൃദയ കോളേജിലാണ് ഐബിഎസ് ക്യാംപസ് പ്ലെയ്സ്മെന്റ് നടത്തുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലെ കോളേജുകളില്‍ നിന്നുള്ള എഴുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.