Breaking News

കത്തെഴുത്തിന്റെ കാവലാളാവാന്‍ കൊടകരയിലെ വായനശാല

കൊടകര: പ്രിയപ്പെട്ടവരുടെ വിശേഷങ്ങളുമായി വീടിന്റെ പടിവാതില്‍ കടന്നെത്തുന്ന കാക്കികുപ്പായക്കാരന്‍ ഒളി മങ്ങാത്ത ഓര്‍മയാണ്. സന്ദേശങ്ങള്‍ ഫോണിനും ഇന്റര്‍നെറ്റിനും ഇമെയിലിനും എസ്.എം.എസിനും പേസ്ബുക്കിനും വാട്ട്സ്ആപ്പിനും വഴിമാറിയപ്പോള്‍ തപാലില്‍നിന്ന് പലരും അകലുകയായിരുന്നു. എങ്കിലും കത്തെഴുത്ത് ശീലമാക്കിയവര്‍ ഇന്നും ധാരാളം പേരുണ്ട്.

കത്തെഴുത്തിനെ പ്രോത്സാഹിക്കാനും തപാല്‍ സേവനത്തെ ആദരിക്കാനും കൊടകര ഗ്രാമപഞ്ചായത്തിന്‍രെ കീഴിലുള്ള കേന്ദ്രഗ്രന്ഥശാല ഒരുങ്ങുന്നു. ലോകതപാല്‍ദിനമായ 9 ന് പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും ഗ്രന്ഥശാലാ അംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കത്തുകളെഴുതി കൊടകര തപാല്‍ ഓഫീസിലെ തപാല്‍പെട്ടിയില്‍ നിക്ഷേപിക്കും.

രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിാര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്യും. ടി.പി അല്‍ഫോന്‍സ മുഖ്യാതിഥിയാവും. കുട്ടികള്‍ക്ക് പോസ്റ്റല്‍ സംവിധാനത്തെ പരിചയപ്പെടുത്താനും പോസ്റ്റ്മാന്‍മാരായ എം.ജി.സുരേഷ്,എം.ആര്‍.സുകുമാരന്‍, പോസ്ററ് വുമണ്‍ കെ.എസ്.സുഭജ, ജീവനക്കാരായ കെ.വി.ജീന, സി.എസ്.രമ്യ, കെ.ആര്‍.ശ്രീദേവി, എ.മോഹനന്‍ എന്നിവരെ ആദരിക്കും. എഴുത്തുകളും സന്ദേശങ്ങളും നവമാധ്യമങ്ങളിലൂടെ പടര്‍ന്നപ്പോള്‍ തപാല്‍സേവനത്തോട് പൊതുസമൂഹത്തിനുവന്ന അകല്‍ച്ചമാറ്റി അവരെ വീണ്ടും തപാലസിനോട് അടുപ്പിക്കുകയെന്നതാണ് കൊടകര ഗ്രന്ഥശാലയുടെ ലക്ഷ്യം.

പ്രിയപ്പെട്ടവരുടെ വിശേഷങ്ങളുമായി വന്നിരുന്ന പഴയ അഞ്ചലോട്ടക്കാരനെ പുതുതലമുറക്ക് പരിചയപ്പെടുത്താനും ദൂരദേശത്തുള്ളവരുടെ കത്തുകള്‍ക്കായി കാത്തുനിന്നിരുന്ന കാലത്തെ ഓര്‍മപ്പെടുത്താനും ചടങ്ങ് വേദിയൊരുക്കും. കുട്ടികളില്‍ കത്തെഴുത്ത് ശീലമാക്കുന്ന തുടര്‍പരിപാടികളാണ് ഗ്രന്ഥശാല ലക്ഷ്യമിടുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!