Breaking News

പ്രളയബാധിതര്‍ക്ക് ടാക്സിഡ്രൈവേഴ്സിന്റെ കൈത്താങ്ങ്

കൊടകര: ജീവിതകാലം മുഴുവന്‍ വാഹനമോടിച്ച് നേടിയതെല്ലാം പ്രളയം കവര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുകയാണ് ടാക്സി ഡ്രൈവേഴ്സിന്റെ കൂട്ടായ്മ. ചാലക്കുടി ആര്‍.ടി.ഒ വിനു കീഴിലുള്ള ടാക്സി ഡ്രൈവേഴ്സ് തൊഴിലാല്‍കള്‍ക്കാണ് ഈ സഹോദരങ്ങള്‍ സഹായഹസ്തമാവുന്നത്.പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നവരും വീട് ഒലിച്ചുപോയവരും വാഹനം നശിച്ചവരുമെല്ലാം ഈ സംഘടനയിലുണ്ട്. പലരും അവരുടെ കുടുംബത്തിന്റെ അത്താണിയായിരുന്നവരാണ്. തന്റെ വീട് പ്രളയത്തില്‍ പെട്ടപ്പോഴും മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയിലും നെല്ലായിയിലും വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സഹായഹസ്തവുമായെത്തിയ കൊടകരയിലെ ടാക്സി ഡ്രൈവറാണ് പന്തല്ലൂര്‍ സ്വദേശിയായ സുരേഷ്.

അന്നമനടയിലെ ഷാജുവും കൊടകരയിലെ ബാബുവും ഇത്തരത്തില്‍ പ്രളയത്തിന്റെ ദുരിതം അനുഭവിച്ചവരാണ്. ഇവരുടെ വീടുകള്‍ തകര്‍ന്നെന്നു മാത്രമല്ല ഉപജിവനമാര്‍ഗമായ വാഹനവും നശിക്കുകയായിരുന്നു. അഷ്ടമിച്ചിറയിലെ അനിലും കാടുകുറ്റി സ്വദേശികളായ ശ്രീകുമാര്‍,ഷാജി,ഷാജു,കള്ളിവളപ്പില്‍ ജോയ്,തണ്ട്യേക്കല്‍ ഷിബു തുടങ്ങി പതിനഞ്ചോളം പേര്‍ക്കാണ് ഇവര്‍ ദുരിതാശ്വാസമേകുന്നത്. കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ഇവരുടെ സംഘടനയിലെ ചാലക്കുടി,മാള,കൊടകര,മറ്റത്തൂര്‍ പ്രദേശങ്ങളിലെ ഡ്രൈവര്‍മാര്‍ക്കാണ് ഇവരുടെ ആശ്വാസധനം വിതരണം ചെയ്യുന്നത്.

യൂണിയന്‍ അംഗങ്ങള്‍ ഓരോദിവസവും ഓട്ടത്തില്‍നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ ഇവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. 9 ന് വൈകീട്ട് 4 ന് കൊടകര കിടങ്ങത്ത് ഹാല്‍ നടക്കുന്ന ചടങ്ങില്‍ കൊടകര സി.ഐ.കെ.സുമേഷ് ധനസഹായം വിതരണം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉദ്ഘാടനം ചെയ്യും.ഓര്‍ഗനൈസേഷന്‍ ചാലക്കുടി മേഖല പ്രസിഡണ്ട് മധു അഷ്ടമിച്ചിറ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജോ.സെക്രട്ടറി കെ.എസ്.നരേഷ്‌കുമാര്‍, എം.പി.ബിജു, എം.കെ.ജോയ്, മ ധു അഷ്ടമിച്ചിറ, പോള്‍ തോട്ടത്തി, യു.പി.വിനോദ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!