കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചുനല്‍കി സഹോദരങ്ങള്‍ മാതൃകയായി

Apple

കൊടകര പൂനിലാര്‍ക്കാവ് മൈതാനിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ കൈചെയിന്‍ തിരികെ നല്‍കുന്ന സഹോദരങ്ങള്‍

കൊടകര: കളഞ്ഞുകിട്ടിയ രണ്ടരപ്പവന്റെ സ്വര്‍ണക്കൈച്ചെയിന്‍ ഉടമക്കു തിരിച്ചുനല്‍കി സഹോദരങ്ങള്‍ മാതൃകയായി. കൊടകര കാവുംതറ പടിഞ്ഞാറംകുന്നത്ത് വീട്ടില്‍ രാജന്റെ മക്കളായ റിനോഷ്,റിജോഷ് എന്നിവരാണ് ക്ഷേത്രമൈതാനിയില്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണക്കൈച്ചെയിന്‍ ഉടമയായ കുട്ടനെല്ലൂര്‍ കൊല്ലപ്പറമ്പില്‍ ജിനോഷിനു തിരികെ നല്‍കിയത്.

തിങ്കളാഴ്ച രാവിലെ കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചുപോകുന്നതിനിടെയാണ് ജിനോഷിനു കൈച്ചെയിന്‍ നഷ്ടപ്പെട്ടത്. ഈ വഴി ബൈക്കില്‍ പോകുകയായിരുന്ന സഹോദരങ്ങള്‍ക്ക് കൈച്ചെയിന്‍ ലഭിക്കുകയും കൊടകര പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ കൈച്ചെയിന്‍ ഉടമക്കു തിരിച്ചുനല്‍കി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.