Breaking News

കൊടകര ഉണ്ണിയെ ആദരിക്കുന്ന സഹസ്രാദരം 11 ന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രസന്നിധിയിലെ പ്രത്യേകവേദിയില്‍

b

കൊടകര: ക്ഷേത്രവാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണിയെ ആയിരത്തഞ്ഞൂറോളം വരുന്ന ശിഷ്യരും വിവിധക്ഷേത്രക്ഷേമസമിതികളും ചേര്‍ന്ന് ആദരിക്കുന്ന സഹസ്രാദരം 11 ന് കൊടകര പൂനിലാര്‍ക്കാവ്ദേവീക്ഷേത്രസന്നിധിയിലെ പ്രത്യേകവേദിയില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

രാവിലെ 8.30 ന് പാമ്പുമേക്കാട്ട് ജാതവേദന്‍ നമ്പൂതിരി,തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,കൈമുക്ക് ജാതവേദന്‍ നമ്പൂതിരി, അഴകം ത്രിവിക്രമന്‍ നമ്പൂതിരി,അഴകം ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.തുടര്‍ന്ന് കലാനിലയം ഹരിദാസ്,കലാമണ്ഡലം ശിവദാസ് എന്നിവരുടെ കേളി, തുറവൂര്‍ രാഗേഷ് കമ്മത്തിന്റെ അഷ്ടപദി എന്നിവയുണ്ടാകും.തുടര്‍ന്ന് നടക്കുന്ന ഗുരുവന്ദനം പരിപാടിയില്‍ കൊടകര ഉണ്ണി ഗുരുക്കന്‍മാരായ തൃപ്പേക്കുളം ഉണ്ണിമാരാര്‍, കേളത്ത് കുട്ടപ്പന്‍മാരാര്‍, അന്നമനട പരമേശ്വരമാരാര്‍ എന്നിവരേയും ഗുരസ്ഥാനീയരായ മഠത്തില്‍നാരായണ്‍കുട്ടിമാരാര്‍,കേളത്ത് അരവിന്ദാക്ഷന്‍മാരാര്‍,എരവത്ത് രാമന്‍നായര്‍,കുമ്മത്ത് അപ്പുനായര്‍,കുനിശ്ശേരി അനിയന്‍മാരാര്‍,പുതുക്കോട് പത്മനാഭന്‍മാരാര്‍,ചേര്‍പ്പ് മണിനായര്‍,മലയാളം അധ്യാപകന്‍ ശിവരാമന്‍ എന്നിവര്‍ക്ക് ഗുരുദക്ഷിണനല്‍കും.

രാവിലെ 10.15 ന് കൊടകര ഉണ്ണി രചിച്ച വാദ്യകലയിലെ നാദനക്ഷത്രങ്ങള്‍,വാദനകലയുടെ സാധകരീതികള്‍ എന്ന പുസ്തകങ്ങള്‍ യഥാക്രമം അശോകന്‍ ചരുവിലും കെ.സി.നാരായണും പ്രകാശനം ചെയ്യും. ക്രമത്തില്‍ വി.ജി.തമ്പിയും എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ഏറ്റുവാങ്ങും.11 ന് നടക്കുന്ന മേളപ്പദത്തിന് കോട്ടയ്ക്കല്‍ മധുവും നെടുംമ്പിള്ളി രാംമോഹനും നേതൃത്വം നല്‍കും. 12.15 ന് മദ്ദളത്തിന്റെ പഞ്ചാരിക്കൂറ് കൊമ്പില്‍ ചിട്ടപ്പെടുത്തിയത് മച്ചാട് പത്മകുമാര്‍ അവതരിപ്പിക്കും. കുറുംകുഴല്‍പററിന് എടക്കുന്നി ലിമേഷ് നേതൃത്വം നല്‍കും. 1.15 ന് താളവും കവിതയും എന്ന വിഷയത്തില്‍ കെ.ബി.രാജാനന്ദ്, വെള്ളിനേഴി ആനന്ദ് എന്നിവര്‍ ചേര്‍ന്ന് സോദാഹരണപ്രഭാഷണം നടത്തും. 2.15 ന് കൊമ്പത്ത് ചന്ദ്രന്റെ പുല്ലാങ്കുഴല്‍ കച്ചേരി ഉണ്ടാകും.

3 ന് കൊടകര ടൗണില്‍നിന്നും സ്വീകരണഘോഷയാത്രക്ക് ശേഷം നടക്കുന്ന സമാദരണ സമ്മേളത്തില്‍ ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും.വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.കൈതപ്രം ദാമോദരന്‍ നമ്പൂതിരി സുവര്‍ണഹാരസമര്‍പ്പണവും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ മുദ്രാങ്കുലീയ സമര്‍പ്പണവും കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് സഹസ്രാദരമുദ്ര സമര്‍പ്പണവും കലാമണ്ഡലം വൈസ്ചാന്‍സിലര്‍ ഡോ.ടി.കെ.നാരായണന്‍ ചന്ദനഹാരസമര്‍പ്പണവും ഇന്നസെന്റ് എം.പി ഉപഹാരസമര്‍പ്പണവും സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും ഡോ.ടി.എസ്.വിജയന്‍ അനുഗ്രഹപ്രഭാഷണവും പെരുവനം കുട്ടന്‍മാരാര്‍ പ്രശസ്തിപത്രസമര്‍പ്പണവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ സ്നേഹച്ചെണ്ട സമര്‍പ്പണവും മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.കെസുദര്‍ശന്‍ കാവ്യോപഹാരസമര്‍പ്പണവും പ്രൊ.എം.മാധവന്‍കുട്ടി മംഗളപത്രസമര്‍പ്പണവും ജി.രാജേഷ് പൊന്നാട അണിയിക്കലും നിര്‍വഹിക്കും.

തുടര്‍ന്ന് 6 ന് കൊടകര ഉണ്ണി നയിക്കുന്ന അടന്തമേളവും എടപ്പാള്‍ വിശ്വനാഥനും സംഘവും നയിക്കുന്ന പാട്ട്സന്ധ്യയും അരങ്ങേറും.വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി.എം.നാരായണ്‍, ജന.കണ്‍വീനര്‍ വിജില്‍ മേനോന്‍,കോര്‍ഡിനേറ്റര്‍ കലാമണ്ഡലം ശിവദാസന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ലോനപ്പന്‍ കടമ്പോട്, കണ്‍വീന്‍ കൊടകര അനൂപ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!